വിദ്യാഭ്യാസവാര്‍ത്തകള്‍

­

Sunday 21 June 2015

വായനാദിനം-2015-16,


ഈ വര്‍ഷത്തെ വായനാദിനം വിപുലമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു.19ന് ഹെഡ്മിസ്ട്രസ് ശ്രീമതി.ശോഭന ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പെരുമ്പട്ട ഗവ.ഹയര്‍ സെക്കന്ററിസ്കൂള്‍ മലയാളം അധ്യാപിക ശ്രീമതി.ശാന്ത ടീച്ചര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.വായനയുടെ പ്രാധാന്യം വിശദമാക്കി.വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ ഉദ്ഘാടനവും. പൊതുവായനമുറിയുടെ ഉദ്ഘാടനവും ടീച്ചര്‍ നിര്‍വഹിച്ചു. അധ്യാപകര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.പുഷ്പവല്ലി ടീച്ചര്‍സ്വാഗതവും.അജിതടീച്ചര്‍ നന്ദിയുംപറഞ്ഞു. വായനമത്സരം.സാഹിത്യക്വിസ്.പുസ്തകപരിചയം.പുസ്തകപ്രദര്‍ശനം.ലൈബ്രറി വിതരണം.വായനക്കുറിപ്പ് തയ്യാറാക്കല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചു.

Monday 8 June 2015

ലോകപരിസ്ഥിതി ദിനം

ജൂണ്‍-5-ലോകപരിസ്ഥിതിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രത്യേക അസംബ്ലി,പരിസ്ഥിതിദിന സന്ദേശം നല്‍കല്‍,പ്രതിജ്ഞ,പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഗാനംആലപിക്കല്‍,റാലി,പോസ്ററര്‍നിര്‍മ്മാണം,ക്വിസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.

പ്രവേശനോത്സവം--2015-16

പ്രവേശനോത്സവം-2015-16          

2015-16 അധ്യയനവര്‍ഷത്തെപ്രവേശനോത്സവം എസ്.എം.സി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ബഹു.വാര്‍ഡ് മെമ്പര്‍ ശ്രീ.മുഹമ്മദ്കു‌‌‌ഞ്ഞി അവര്‍കള്‍ അക്ഷരദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.ഹെഡ് മിസ്ട്രസ് സ്വാഗതംആശംസിച്ച ചടങ്ങില്‍ എസ്.എം.സി. അംഗങ്ങളും അധ്യാപകരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.നവാഗതരെ ആനയിക്കല്‍,പ്രവേശനോത്സവഗാനംആലപിക്കല്‍,പായസവിതരണം,സന്നദ്ധസംഘടനകള്‍നല്‍കിയ ബാഗ്,കുട ഇവയുടെ വിതരണം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.